കെ.ഐ.ജി അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ കേരള ഇസ്ലാമിക് ഗ്രൂപ് കുവൈത്ത് കേന്ദ്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. രാജ്യ തലസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധികളിൽ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ മതേതരപക്ഷം പ്രതീക്ഷയർപ്പിക്കുകയും കക്ഷി രാഷ്ട്രീയ ഭേദമന്യേ രാജ്യമാകെ ബഹുമാനിക്കുകയും ചെയ്ത നേതാവായിരുന്നു യെച്ചൂരി.
യഥാർഥ ഇടതുപക്ഷ സാന്നിധ്യം വളരെ അനിവാര്യമായ രാഷ്ട്രീയ സന്ദർഭത്തിലാണ് യെച്ചൂരിയുടെ നിര്യാണം സംഭവിച്ചിരിക്കുന്നത് എന്നത് ജനാധിപത്യ വിശ്വാസികൾക്ക് കനത്ത നഷ്ടമാണ്. യെച്ചൂരിയുടെ നിര്യാണത്തിൽ സഹപ്രവർത്തകർക്കും ബന്ധുക്കൾക്കും ഉണ്ടായ വേദനയിലും ദുഃഖത്തിലും കെ.ഐ.ജിയും പങ്കുചേരുന്നതായി കമ്മിറ്റി അധികാരികൾ അറിയിച്ചു.

