കെ.ഐ.ജി കുവൈത്ത് ഉംറ സംഗമം സംഘടിപ്പിച്ചു
text_fieldsകെ.ഐ.ജി കുവൈത്ത് ഉംറ സംഗമത്തിൽ കെ.എം. ജവാദ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ഇസ് ലാമിക് ഗ്രൂപ്പിന്റെ (കെ.ഐ.ജി) കീഴിൽ ഉംറ നിർവഹിച്ചെത്തിയവരുടെ സംഗമം സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ കെ.ഐ.ജി ശൂറ അംഗവും ഉംറ ഹജ്ജ് കൺവീനറുമായ നിയാസ് ഇസ് ലാഹി അധ്യക്ഷത വഹിച്ചു. ഉംറ അഡ്മിൻ അബ്ദുൽ വാഹിദ് സ്വാഗതവും സെക്രട്ടറി അബ്ദുൽ ഷുക്കൂർ കണക്ക് അവതരണവും നടത്തി.
ഹമീദ് കേളോത്ത്, ആയിഷ ഹമീദ്, റഷീദ് ബാവ, ഖാസിം, റഫീഖ് ബാബു, ഉമർ ഫാറൂഖ് എന്നിവർ ഉംറ അനുഭവങ്ങൾ പങ്കുവെച്ചു. യാത്രയിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സമ്മാനങ്ങൾ വിതരണം ചെയ്തു. യാത്ര അമീർ കെ.എം. ജവാദ് നന്ദിയും പ്രാർഥനയും നടത്തി.

