കെ.െഎ.ജി സാൽമിയ ഏരിയ സൗഹൃദ സംഗമം
text_fields‘ദൈവമൊന്ന്, മാനവനൊന്ന്’ കാമ്പയിനോടനുബന്ധിച്ച് കെ.ഐ.ജി സാൽമിയ ഏരിയ നടത്തിയ സൗഹൃദ സംഗമത്തിൽ കെ.ഐ.ജി കുവൈത്ത് വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ മുഖ്യ പ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: 'ദൈവമൊന്ന്, മാനവനൊന്ന്' തലക്കെട്ടിൽ കെ.ഐ.ജി കുവൈത്ത് നടത്തിവന്ന മാനവമൈത്രീ കാമ്പയിനിെൻറ ഭാഗമായി കെ.ഐ.ജി സാൽമിയ ഏരിയ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സൂം ആപ്ലിക്കേഷൻ വഴി സംഘടിപ്പിച്ച പരിപാടിയിൽ കെ.ഐ.ജി കുവൈത്ത് വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ബാബുജി ബത്തേരി, ജോർജ്ജ് പയസ്, ഡാനിയേൽ കുര്യൻ, ബിനോയ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡൻറ് ഷുക്കൂർ വണ്ടൂർ അധ്യക്ഷത വഹിച്ച സൗഹൃദ സംഗമത്തിൽ ഏരിയ സെക്രട്ടറി ഷാജഹാൻ എടവിലങ്ങ് സ്വാഗതം പറഞ്ഞു. ഫൈസൽ ബാബു ചാവക്കാട്, സിസിൽ കൃഷ്ണൻ എന്നിവർ മതസൗഹാർദ ഗാനങ്ങൾ ആലപിച്ചു. കോഒാഡിനേറ്റർ നിസാർ കെ. റഷീദ് അവതാരകനായി. റിഷ്ദിൻ അമീർ, അസിമോൻ വണ്ടൂർ എന്നിവർ സാങ്കേതിക സഹായങ്ങൾ നൽകി.

