കിസ്വ ഇഫ്താർ സംഗമവും വാർഷിക യോഗവും
text_fieldsകിസ്വ അംഗങ്ങൾ ഇഫ്താർ സംഗമത്തിൽ
കുവൈssത്ത് സിറ്റി: കുവൈത്തിലെ മലയാളി പാട്ടുകാരുട കൂട്ടായ്മയായ കുവൈത്ത് ഇന്ത്യൻ സിംഗേർസ് വെൽഫെയർ അസോസിയേഷൻ (കിസ്വ) ഇഫ്താർ സംഗമവും വാർഷിക യോഗവും മംഗഫ് ദിലൈറ്റ്സ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് സ്റ്റീഫൻ ദേവസിയുടെ അധ്യക്ഷതയിൽ ചേർന്നു. സത്താർ കുന്നിൽ റമദാൻ സന്ദേശം നൽകി.
സിന്ധു രമേശ് ആശംസ അർപ്പിച്ചു. ജനറൽ സെക്രട്ടറി ബിനോയ് ജോണി സ്വാഗതവും ട്രഷറർ അനുരാജ് ശ്രീധരൻ നന്ദിയും പറഞ്ഞു. വാർഷിക യോഗത്തിൽ സംഘടനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കിഷോർ ആർ. മേനോൻ (പ്രസി.), റാഫി കല്ലായി, സുമിത നായർ (വൈ. പ്രസി.), ബിനോയ് ജോണി (ജന. സെക്ര.), അനുരാജ് ശ്രീധരൻ (ട്രഷ.) എന്നിവരാണ് പ്രധാന ഭാരവാഹികൾ.

