കെ.ജെ.പി.എസ് അബു ഹലീഫ യൂനിറ്റ് ഭാരവാഹികൾ
text_fieldsവർഗീസ്
സി. ഐസക് (കൺ)
കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്തിന്റെ അബുഹലീഫ യൂനിറ്റ് സമ്മേളനത്തിൽ കൺവീനർ ലാജി എബ്രഹാം അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് അംഗം സാബു രഘുനാഥ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
പ്രസിഡന്റ് അലക്സ് മാത്യു, ജനറൽ സെക്രട്ടറി ടി.ഡി. ബിനിൽ, സെക്രട്ടറി വർഗീസ് വൈദ്യൻ, സെൻട്രൽ കമ്മിറ്റി അംഗം നൈസാം റാവുത്തർ എന്നിവർ സംസാരിച്ചു. ജോ. കൺവീനർ ബൈജു ലാൽ സ്വാഗതവും വർഗീസ് സി. ഐസക് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: വർഗീസ് സി. ഐസക് (കൺ), ഗോപകുമാർ, സിബി ജോൺ (ജോ. കൺ), ബിനുകുമാർ, ബൈജു ഡേവിഡ്, സജിമോൻ രാമൻകുട്ടി, സന്തോഷ് ചന്ദ്രൻ, ഇട്ടിച്ചൻ ആന്റണി, സാബു രഘുനാഥ് എന്നിവരെ യൂനിറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

