കെ.ജെ.പി.എസ് 'ചമയം 21' പോസ്റ്റർ പ്രകാശനം
text_fieldsകൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് ‘ചമയം 2021’പ്രച്ഛന്നവേഷ മത്സരത്തിെൻറ പോസ്റ്റർ ബാബുജി ബത്തേരി പ്രോഗ്രാം കൺവീനർ ലിനി ജയന് നൽകി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് ശിശുദിനാഘോഷ ഭാഗമായി എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുവൈത്തിലെ കുട്ടികൾക്കായി 'ചമയം 2021' എന്നപേരിൽ പ്രച്ഛന്ന വേഷ മത്സരം സംഘടിപ്പിക്കുന്നു. പോസ്റ്റർ പ്രകാശനം ബാബുജി ബത്തേരി പ്രോഗ്രാം കൺവീനർ ലിനി ജയന് നൽകി നിർവഹിച്ചു.
പ്രസിഡൻറ് സലിം രാജ്, ജനറൽ സെക്രട്ടറി അലക്സ് മാത്യൂ, ട്രഷറർ തമ്പി ലൂക്കോസ്, സെക്രട്ടറിമാരായ ജയൻ സദാശിവൻ, പ്രമീൾ പ്രഭാകരൻ, വർഗീസ് വൈദ്യൻ, ജോയൻറ് ട്രഷറർ സലിൽ വർമ എന്നിവർ സംസാരിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 66504992, 97840957/66409969/66461684 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

