കെ.ജെ.പി.എസ് പുതുവത്സരാഘോഷം 14ന്
text_fieldsകൊല്ലം ജില്ല പ്രവാസി സമാജം പുതുവത്സരാഘോഷത്തിെൻറ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം പുതുവത്സരാഘോഷം ജനുവരി 14ന് വൈകീട്ട് മൂന്നുമുതൽ അബ്ബാസിയ കല സെൻററിൽ നടത്തും. ചടങ്ങിൽ അംഗങ്ങളുടെ കുട്ടികളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുകയും ശിശുദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രച്ഛന്നവേഷ മത്സര വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്യും.
വർഗീസ് വൈദ്യൻ ജനറൽ കൺവീനറായും ഡോ. സുബു തോമസ്, സലിൽ വർമ, വിജി കുമാർ, പ്രമീൾ പ്രഭാകരൻ എന്നിവർ കൺവീനർമാരായും കമ്മിറ്റി തെരഞ്ഞെടുത്തു.
പ്രസിഡൻറ് സലിംരാജ് അധ്യക്ഷത വഹിച്ചു. പോസ്റ്റർ പ്രകാശനം ജനറൽ കൺവീനർ വർഗീസ് വൈദ്യന് നൽകി ബദർ അൽ സാമ മെഡിക്കൽ സെൻറർ മാനേജർ റസാക്ക് നിർവഹിച്ചു. ജനറൽ സെക്രട്ടറി അലക്സ് മാത്യു സ്വാഗതം പറഞ്ഞു. മാർക്കറ്റിങ് കോഓഡിനേറ്റർമാരായ രഹജൻ, പ്രീമ പെരേര, കെ.ജെ.പി.എസ് അബ്ബാസിയ കൺവീനർ സന്തോഷ് ചന്ദ്രൻ, ജോയൻറ് കൺവീനർ ജോയ് തോമസ് എന്നിവർ പങ്കെടുത്തു.

