കെ.കെ. ബാബുവിന് യാത്രയയപ്പ് നൽകി
text_fieldsകെ.കെ. ബാബുവിന കെ.എം.ആർ.എം ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു തിരിക്കുന്ന സീനിയർ അംഗം കെ.കെ. ബാബുവിന് കെ.എം.ആർ.എം യാത്രയയപ്പ് നൽകി. പ്രസിഡന്റ് ബാബുജി ബത്തേരി അധ്യക്ഷത വഹിച്ചു.
ഡോ. തോമസ് കാഞ്ഞിരമുകളിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് തോമസ് ജോൺ, സാൽമിയ ഏരിയ പ്രസിഡന്റ് ഷിനു എം.ജോസഫ്, അബ്ബാസിയ ഏരിയ പ്രസിഡന്റ് ജോജി വെള്ളാപ്പള്ളി, അഡ്വൈസറി ബോർഡ് ചെയർമാൻ ജോജിമോൻ തോമസ്, ചീഫ് ഓഡിറ്റർ ഷാജി വർഗീസ്, അലക്സ് വർഗീസ്, ജേക്കബ് തോമസ്, ജോർജ് മാത്യു, ബിനു വിളയിൽ രാജൻ, ഗീവർഗീസ് മാത്യു, തോമസ് മാമ്മൂട്ടിൽ, തോമസ് ചാക്കോ, ബിന്ദു ബോസ് എന്നിവർ ആശംസ നേർന്നു.
ഓഫീസ് സെക്രട്ടറി ജോബൻ ജോയ് ആശംസ പത്രം വായിച്ചു. കെ.എം.ആർ.എം ജനറൽ സെക്രട്ടറി ബിനു കെ.ജോൺ സ്വാഗതവും ട്രഷറർ റാണ വർഗീസ് നന്ദിയും പറഞ്ഞു.
കെ.കെ. ബാബു കെ.എം.ആർ.എം വൈസ് പ്രസിഡന്റ്, ട്രഷറർ, സാൽമിയ ഏരിയ പ്രസിഡന്റ്, അഡ്വൈസറി ബോർഡ് മെമ്പർ, കമ്മിറ്റി മെംബർ, പ്രയർ കോഓഡിനേറ്റർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിരുന്നു.

