കെ.കെ.ഐ.സി അബ്ബാസിയ മദ്റസ അവാർഡ് വിതരണം
text_fieldsകെ.കെ.ഐ.സി അബ്ബാസിയ മദ്റസ റാങ്ക് ജേതാക്കളെ അബ്ദുല്‍ അസീസ് നരക്കോട് പ്രഖ്യാപിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ അബ്ബാസിയ മദ്റസ പി.ടി.എ, എം.ടി.എ കമ്മിറ്റി നേതൃത്വത്തിൽ അവാർഡ്ദാനവും കുടുംബ സംഗമവും സംഘടിപ്പിച്ചു. അന്നുജും എന്ന പേരിൽ നടന്ന പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് ജംഷീർ നിലമ്പൂർ അധ്യക്ഷതവഹിച്ചു. കെ.കെ.ഐ.സി കേന്ദ്ര ദഅ് വ സെക്രട്ടറി കെ.എ.സക്കീർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ സമീർ മദനി കൊച്ചി ഉദ്ബോധനം നിർവഹിച്ചു. എൽ.കെ.ജി മുതൽ എട്ടാം ക്ലാസ് വരെയുള്ള അധ്യയന വർഷത്തിലെ റാങ്ക് ജേതാക്കളെ കെ.കെ.ഐ.സി എജുക്കേഷനൽ സെക്രട്ടറി അബ്ദുല്‍ അസീസ് നരക്കോട് പ്രഖ്യാപിച്ചു. റമദാൻ ടാസ്ക് വിജയികളായ വിദ്യാർഥികള്‍ക്ക് മദ്റസ അഡ്മിൻമാരായ ശാഹുല്‍ ഈരാറ്റുപേട്ട, ഫൈറൂസ് അധ്യാപകരായ അസ് ലം ആലപ്പുഴ, യാസിർ അൻസാരി, നൗഫൽ സ്വലാഹി എന്നിവർ സമ്മാനദാനം നിർവഹിച്ചു.
രക്ഷിതാക്കള്‍ക്കുള്ള ക്വിസ് മത്സരത്തിൽ വിജയികളായ സുമയ്യ, നിശിദ, ഖലീല്‍, കെ.പി.ഹുദാ, സമീറ, സിദ്ദീഖ് ബീരാൻ, മുഹമ്മദ് ബാബു, നാജിയ, ഉമ്മു മിസ്ഹബ്, റസ്ന ഹബീബ്, ഷംല, അബ്ദുൽ ബാസിത്ത്, സൗദ, ഷാന, ഫിദ സൈഫുനീസ്, സലീഹ, നസീബ, ഷഹർബാൻ എന്നിവർക്കും സമ്മാനം കൈമാറി.
അധ്യാപകരായ സനിയ്യ, സീനത്ത്, സജീന, അഫീന, സഫിയ്യ, റഹീന എന്നിവർ നേതൃത്വം നൽകി. അസിസ്റ്റന്റ് പ്രധാനധ്യാപകൻ യാസിർ അൻസാരി സ്വാഗതവും അധ്യാപകൻ നൗഫൽ സ്വലാഹി നന്ദിയും പറഞ്ഞു.

