കെ.കെ.ഐ.സി കോൺഫറൻസ് ഇന്ന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ‘വിശ്വാസം, സമാധാനം, സംസ്കരണം’ പ്രമേയത്തിൽ സംഘടിപ്പിച്ചുവരുന്ന ത്രൈമാസ സമ്മർ വെക്കേഷൻ കാമ്പയിനിന്റെ ഭാഗമായി സാൽമിയ സോൺ പ്രത്യേക കോൺഫറൻസ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് 6.45ന് ആരംഭിക്കുന്ന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് ജില്ല പ്രസിഡൻറ് ടി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും.
‘കുടുംബഭദ്രതയുടെ ധാർമിക പാഠങ്ങൾ’ വിഷയത്തിൽ അബ്ദുസ്സലാം സ്വലാഹിയും ‘വിശ്വാസം, സംസ്കാരം, സമകാലികം’ വിഷയത്തിൽ കെ.സി. മുഹമ്മദ് നജീബും പ്രഭാഷണം നടത്തും. കെ.കെ.ഐ.സി സാൽമിയ സോണൽ പ്രസിഡൻറ് സമീർ അലി അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ ആശംസ പ്രഭാഷണം നടത്തും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

