കെ.കെ.ഐ.സി ഈദ് ഗാഹ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ ആറ് ഈദ് ഗാഹുകളും ആറ് പള്ളികളിൽ ഈദ് നമസ്കാരങ്ങളും സംഘടിപ്പിക്കും.
സാൽമിയ അമ്മാൻ സ്ട്രീറ്റിലുള്ള മസ്ജിദ് അൽനിംശിന്റെ സമീപത്തുള്ള ഗ്രൗണ്ടിൽ ഈദ് ഗാഹിൽ പി.എൻ. അബ്ദുറഹിമാനും അബ്ബാസിയ ഇൻറഗ്രേറ്റഡ് സ്കൂളിന് സമീപം ഈദ് ഗാഹിൽ അബ്ദുസ്സലാം സ്വലാഹിയും ഫർവാനിയ ബ്ലോക്ക് നാലിലെ പാർക്കിന് സമീപം ഈദ് ഗാഹിൽ ഷബീർ സലഫിയും ഖൈത്താൻ സ്ട്രീറ്റ് പെഡൽ ടാഫിൽ ഈദ് ഗാഹിൽ അബ്ദുൽ മജീദ് മദനിയും ഫഹാഹീൽ ദാറുൽ ഖുർആനിന് സമീപം ദബ്ബൂസ് പാർക്കിലെ ഈദ് ഗാഹിൽ ഇഹ്സാൻ അൽ ഹികമിയും മംഗഫ് മലയാള ഖുത്തുബ നടക്കുന്ന പള്ളിക്ക് സമീപത്തുള്ള ഗ്രൗണ്ടിൽ ഈദ് ഗാഹിൽ അബ്ദുറഹിമാൻ തങ്ങളും പ്രാർഥനക്കും ഖുത്തുബക്കും നേതൃത്വം നൽകും.
ഫർവാനിയ, ഹവല്ലി, ജഹ്റ, ഖൈത്താൻ, മഹബൂല, ശർഖ് എന്നിവിടങ്ങളിൽ മലയാള ഖുത്തുബ പള്ളികളിൽ യഥാക്രമം എൻ.കെ. അബ്ദുസ്സലാം, നജീബ് പാടൂർ, അസ്ലം ആലപ്പി, സ്വാലിഹ് സുബൈർ, സിദ്ദീഖ് ഫാറൂഖി, നിഅ്മത്തുള്ള എന്നിവർ പ്രാർഥനക്കും ഖുത്തുബക്കും നേതൃത്വം നൽകും. ഈദ് ഗാഹിലേക്ക് വരുന്നവർ വുദുവെടുത്ത് വരണമെന്ന് സംഘാടകർ അറിയിച്ചു. സ്ത്രീകൾക്ക് സൗകര്യമുണ്ടായിരിക്കും.

