കെ.കെ.ഐ.സി ഫർവാനിയ മദ്റസ പിക്നിക്
text_fieldsപിക്നിക്കിൽ പങ്കെടുത്ത വിദ്യാർഥികൾ അധ്യാപകർക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ.കെ.ഐ.സി) വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫർവാനിയ മദ്റസ പിക്നിക് സംഘടിപ്പിച്ചു.
മദ്റസ പി.ടി.എ കമ്മിറ്റിയും ഫർവാനിയ സോൺ കമ്മിറ്റിയും സംയുക്തമായി ജഹറ വിന്റർ ടെൻറിൽ സംഘടിപ്പിച്ച പിക്നിക്കിൽ വിദ്യാർഥികളും രക്ഷിതാക്കളും പ്രവർത്തകരും പങ്കെടുത്തു.
പരിപാടിയിൽ വിവിധ വിനോദ, വിജ്ഞാന, കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു.
സമാപനത്തിൽ കെ.കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡൻറ് സി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ, മദ്റസ പ്രധാനാധ്യാപകൻ സ്വാലിഹ് സുബൈർ എന്നിവർ ആശംസാപ്രഭാഷണവും സമ്മാന ദാനവും നിർവഹിച്ചു. പുതിയ പി.ടി.എ, എം.ടി.എ കമ്മിറ്റികൾ രൂപവത്കരിച്ചു.
ഫർവാനിയ സോണൽ പ്രസിഡന്റ് കെ.സി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ഷഹറാൻ സ്വാഗതവും സോൺ ജനറൽ സെക്രട്ടറി ഷബീർ സലഫി നന്ദിയും പറഞ്ഞു.

