Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.കെ.ഐ.സി അവധിക്കാല കാമ്പയിൻ
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ നേതൃത്വത്തിൽ ‘ഇസ് ലാം സമ്പൂർണം, സമാധാനം’ എന്ന പ്രമേയത്തിൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി അവധിക്കാല കാമ്പയിൻ സംഘടിപ്പിക്കുന്നു. ജൂലൈ അഞ്ചിന് ഉദ്ഘാടന സമ്മേളനം നടക്കും. യൂനിറ്റ് പരിപാടികൾ, കുടുംബ സംഗമങ്ങൾ, ചർച്ച സമ്മേളനം, വിദ്യാർഥി സംഗമം, ജന സമ്പർക്ക പരിപാടികൾ, വനിത സമ്മേളനം തുടങ്ങിയ വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും. കാമ്പയിനിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തിച്ചു വരുന്നു.
Next Story
