കെ.കെ.ഐ.സി ഖൈതാൻ യൂനിറ്റ് പാനല്‍ ഡിസ്കഷൻ
text_fieldsകെ.കെ.ഐ.സി ഖൈതാൻ യൂനിറ്റ് പാനല്‍ ഡിസ്കഷൻ എൻ.കെ. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ് ലാഹി സെന്റർ (കെ.കെ.ഐ.സി) ‘തൗഹീദ് രിസാലത്ത് ആഖിറത്ത്’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന സമ്മർ കാമ്പയിനിന്റെ ഭാഗമായി ഖൈത്താൻ യൂനിറ്റ് പാനൽ ഡിസ്കഷൻ സംഘടിപ്പിച്ചു.യൂനിറ്റ് പ്രസിഡന്റ് സി.എം. ശുഹൈബ് അധ്യക്ഷതവഹിച്ചു. കെ.കെ.ഐ.സി ആക്ടിങ് ജനറൽ സെക്രട്ടറി എൻ.കെ. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു.
പാനല്‍ ഡിസ്കഷൻ സദസ്സ്
കേന്ദ്ര ഖുർആൻ ഹദീസ് ലേണിങ് സെക്രട്ടറി എ.പി. ഷബീർ സലഫി വിഷയമവതരിപ്പിച്ചു. ഖൈത്താൻ യൂനിറ്റ് ദഅവാ സെക്രട്ടറി വി.കെ. നൗഫൽ സ്വലാഹി പാനൽ ഡിസ്കഷൻ നിയന്ത്രിച്ചു. അബ്ദുറഹ്മാൻ തങ്ങൾ, സൈദലവി സുല്ലമി, അബ്ദുൽ മജീദ് മദനി, ഹാഫിള് അസ്വീല്‍ സലഫി എന്നിവർ ചോദ്യങ്ങൾക്ക് വിശദീകരണങ്ങൾ നൽകി. യൂനിറ്റ് സെക്രട്ടറി യാസിർ പയ്യോളി സ്വാഗതവും സോഷ്യൽ വെൽഫെയർ സെക്രട്ടറി യാസിർ അൻസാരി നന്ദി യും പറഞ്ഞു.

