കെ.കെ.ഐ.സി ഖുർആൻ വിജ്ഞാന പരീക്ഷ ഇന്ന്
text_fieldsRepresentational Image
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഖുർആൻ ഹദീസ് പഠനവിഭാഗം നടത്തിവരുന്ന ഖുർആൻ വിജ്ഞാന പരീക്ഷയുടെ 42ാമത് ഘട്ടം വെള്ളിയാഴ്ച. ഇസ്ലാഹി സെൻററിന്റെ നേതൃത്വത്തിൽ മലയാള ഖുതുബ നടത്തപ്പെടുന്ന പള്ളികളിൽ ജുമുഅ നമസ്കാരശേഷമാണ് പരീക്ഷ. ഖുർആനിലെ ആറാം അധ്യായം സൂറത്തുൽ അൻആം ഒന്നുമുതൽ 55 വരെയുള്ള ആയത്തുളാണ് സിലബസ്.
50 ചോദ്യങ്ങൾക്ക് ഒറ്റവാക്കിൽ ഉത്തരം എഴുതാവുന്ന രീതിയിലാണ് പരീക്ഷ. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ പരീക്ഷകൾ നടക്കും. അബ്ബാസിയ, മെഹബുള്ള, അഹമ്മദി, മംഗഫ്, അബൂഹലിഫ, ഖൈത്താൻ, റിഗയ്, സാൽമിയ, ഷർക്, ഫൈഹ, ജഹ്റ, ഫർവാനിയ, ഖുർത്തുബ എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. ഖുർആൻ ഹദീസ് ലേണിങ് സെൻറർ വെബ്സൈറ്റ് www.ayaathqhlc. comൽ പരീക്ഷഫലം പ്രസിദ്ധീകരിക്കും.

