കെ.കെ.ഐ.സി സാൽമിയ സോൺ പ്രചാരണ സമ്മേളനം
text_fieldsകെ.കെ.ഐ.സി എൻലൈറ്റ്നിങ് കോൺഫറൻസ് സാൽമിയ സോൺ പ്രചാരണ സമ്മേളനത്തിൽ അഷ്റഫ് മദനി എകരൂൽ പ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ (കെ.കെ.ഐ.സി) എൻലൈറ്റ്നിങ് കോൺഫറൻസിന്റെ ഭാഗമായി സാൽമിയ സോൺ പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.
ഖുർതുബ ഇഹ്യാ ഉത്തുറാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് ‘മൺമറഞ്ഞ മാതാപിതാക്കൾക്കായ്’ വിഷയത്തിലും അഷ്റഫ് മദനി എകരൂൽ ‘അരങ്ങുവാഴുന്ന അധാർമികതകൾ’ വിഷയത്തിലും പ്രഭാഷണം നടത്തി.
കെ.കെ.ഐ.സി സാൽമിയ സോൺ പ്രസിഡൻറ് ശമീർ മദനി അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻ പ്രതിനിധി മുബീൻ, കെ.കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡൻറ് സി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ എന്നിവർ ആശംസപ്രഭാഷണം നടത്തി. സാൽമിയ സോൺ ജനറൽ സെക്രട്ടറി സമീർ അലി എകരൂൽ സ്വാഗതവും ദഅവാ സെക്രട്ടറി ജസീർ നന്ദിയും പറഞ്ഞു.

