കെ.കെ.എം.എ വിദ്യാഭ്യാസ അവാർഡ് വിതരണം
text_fieldsകെ.കെ.എം.എ വിദ്യാഭ്യാസ അവാർഡുമായി വിദ്യാർഥികൾ
കുവൈത്ത് സിറ്റി: ഉന്നത വിദ്യാഭ്യാസ തലത്തിൽ വിജയം കരസ്ഥ മാക്കിയ അംഗങ്ങളുടെ മക്കൾക്കുള്ള കുവൈത്ത് കർണാടക മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. കെ.കെ.എം.എ കേന്ദ്ര ജനറൽ സെക്രട്ടറി ബി.എം. ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ആദം അഹ്ളി ഫാറൂഖ് ഖുർആൻ പാരായണം നിർവഹിച്ചു.ഡോ.അബ്ദുൽ റഹ്മാൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.
റഫീഖ് മാസ്റ്റർ മോട്ടിവേഷൻ ക്ലാസ് നിയന്ത്രിച്ചു. കെ.കെ.എം.എ കർണാടക ബ്രാഞ്ച് പ്രസിഡന്റ് യൂസുഫ് റഷീദ് അധ്യക്ഷത വഹിച്ചു. എസ്.എം. ബഷീറിന്റെ പേരിലുള്ള സ്കോളർഷിപ് വിതരണവും ചടങ്ങിൽ നടന്നു. കർണാടക സ്റ്റേറ്റ് ട്രഷറർ ഹാജി ഹസംബ അൻസാർ, മുഹമ്മദ് അമീൻ, കർണാടക സ്റ്റേറ്റ് പ്രസിഡന്റ് എ.സ്.എം ഫാറൂഖ് എന്നിവർ സംസാരിച്ചു. കർണാടക ജനറൽ സെക്രട്ടറി അമീൻ സ്വാഗതവും വൈസ് പ്രസിഡന്റ് അയൂബ് സൂരഞ്ചി നന്ദിയും പറഞ്ഞു.

