മമ്മദ് കോയക്ക് കെ.കെ.എം.എ യാത്രയയപ്പ് നൽകി
text_fieldsമമ്മദ് കോയക്ക് കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ചിന്റെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: നാല് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ഫർവാനിയ ബ്രാഞ്ച് അംഗം മമ്മദ് കോയക്ക് യാത്രയയപ്പ് നൽകി. വർക്കിങ് പ്രസിഡന്റ് സാജിദ് ടി.കെ.പി അധ്യക്ഷത വഹിച്ചു.
ബ്രാഞ്ച് പ്രസിഡന്റ് സ്ജബീർ അലി ഉപഹാരം കൈമാറി. കേന്ദ്ര ചെയർമാൻ എ.പി. അബ്ദുൽ സലാം, വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ, കേന്ദ്ര ആക്ടിങ് പ്രസിഡന്റ് കെ.സി റഫീഖ്, സോണൽ പ്രസിഡന്റ് സലിം പി.പി.പി, സോണൽ വിപി മഹ്മൂദ് പെരുമ്പ, ബ്രാഞ്ച് വി.പി മാരായ ഉമ്മർകുട്ടി, ഉജൂബ്, ആലിക്കുഞ്ഞി എലത്തൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഷാഹിൻ അറക്കൽ സ്വാഗതവും ഇസ്മായിൽ ഖാൻ നന്ദിയും പറഞ്ഞു.

