കെ.കെ.എം.എ അനുമോദനവും യാത്രയയപ്പും
text_fieldsകുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ വി.പി. ബഷീറിന് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ജലീബ് ബ്രാഞ്ച് അനുമോദനവും യാത്രയയപ്പും സംഘടിപ്പിച്ചു. അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് ഉദ്ഘാടനം ചെയ്തു. ചുരുങ്ങിയ കാലയളവിൽ കൂടുതൽ മെമ്പർമാരെ ചേർത്ത ഏനാത്ത് മണ്ണാടി സലിം റാവുത്തർ, ഖാലിദ് മുസ്ലിയാർ എന്നിവരെ മെമന്റോ നൽകി ആദരിച്ചു. ജലീബ് സൂപ്പർ ബോയ്സ് ഫുട്ബാൾ ടീം അംഗങ്ങൾക്ക് ബ്രാഞ്ചിന്റെ ഉപഹാരങ്ങൾ വിതരണം ചെയ്തു.
പ്രവാസത്തിന്റെ നീണ്ട മൂന്ന് പതിറ്റാണ്ടിന്റെ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കുന്ന കെ.കെ.എം.എ സീനിയർ നേതാവും ജലീബ് ബ്രാഞ്ചിന്റെ ട്രഷററുമായ വി.പി. ബഷീറിന് യാത്ര യയപ്പും നൽകി. കെ.കെ.എം.എ കേന്ദ്ര വൈസ് ചെയർമാൻ എ.പി. അബ്ദുൽ സലാം, സോണൽ പ്രസിഡന്റ് വി.കെ. അബ്ദുൽ നാസർ, കേന്ദ്ര മതകാര്യ വകുപ്പ് വി.പി. അബ്ദുൽ കലാം മൗലവി, അബ്ബാസിയ ബ്രാഞ്ച് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് ചങ്ങളംകുളം, തമീം എന്നിവർ ആശംസകൾ നേർന്നു. ആക്ടിങ് പ്രസിഡന്റ് കെ.എച്ച്. മുഹമ്മദ് പരിപാടി നിയന്ത്രിച്ചു. ബ്രാഞ്ച് ജനറൽ സെക്രട്ടറി അബൂബക്കർ സിദ്ദീഖ് ചെർപ്പുളശേരി സ്വാഗതവും, ബ്രാഞ്ച് സെക്രട്ടറി മുക്താർ നന്ദിയും പറഞ്ഞു.

