കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് ഇഫ്താർ സംഗമം
text_fieldsകെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ഫർവാനിയ ബ്രാഞ്ച്, ദാറുൽ ഖുർആൻ മസ്ജിദ് സമീപം ഫുട്ബാൾ ഗ്രൗണ്ടിൽ ഒരുക്കിയ ഇഫ്താർ സംഗമം കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സലിം പി.പി.പി അധ്യക്ഷത വഹിച്ചു. അഷ്റഫ് അൻവരി റമദാൻ സന്ദേശം കൈമാറി. ദൈവികലക്ഷ്യത്തിലേക്കുള്ള പരിശീലനവും പ്രയാണവുമാണ് റമദാൻ എന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്ര വൈസ് ചെയർമാൻ എ.പി. അബ്ദുൽ സലാം, കേന്ദ്ര നേതാക്കളായ കെ.സി. അബ്ദുൽ കരീം, ഫർവാനിയ സോൺ പ്രസിഡന്റ് വി.കെ. നാസർ, കേന്ദ്ര വൈസ് പ്രസിഡന്റ് ഒ.എം. ഷാഫി, ജഹ്റ ബ്രാഞ്ച് പ്രസിഡന്റ് ഖമറുദ്ദീൻ, അബ്ബാസിയ ബ്രാഞ്ച് പ്രസിഡന്റ് ലത്തീഫ് ചങ്ങരംകുളം, ഷാഫി ഷാജഹാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സഫ്വാൻ മുഹമ്മദിന്റെ ഖിറാഅത്തോടുകൂടി തുടങ്ങിയ സംഗമത്തിൽ ജനറൽ സെക്രട്ടറി സാജിദ് ടി.കെ.പി സ്വാഗതവും പ്രോഗ്രാം കൺവീനർ സുൽഫി നന്ദിയും പറഞ്ഞു.

