കെ.കെ.എം.എ ജലീബ് ബ്രാഞ്ച് ഇഫ്താർ സംഗമം
text_fieldsകെ.കെ.എം.എ ജലീബ് ബ്രാഞ്ച് ഇഫ്താർ സംഗമത്തിൽ അബ്ദുൽ കലാം മൗലവി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.കെ.എം.എ ജലീബ് ബ്രാഞ്ച് ഇഫ്താർ സംഗമം അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ നടന്നു. കേന്ദ്ര വർക്കിങ് പ്രസിഡന്റ് ഒ.പി. ശറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. കെ.കെ.എം.എ.ജലീബ് ബ്രാഞ്ച് പ്രസിഡന്റ് ഖാലിദ് മൗലവി അധ്യക്ഷത വഹിച്ചു.
റമദാന്റെ പ്രാധാന്യവും ഖുർആൻ സമർപ്പിക്കുന്ന ചിന്തകളെയും ഉണർത്തി കെ.കെ.എം.എ.കേന്ദ്ര മതകാര്യ സമിതി വൈസ് പ്രസിഡന്റ് അബ്ദുൽ കലാം മൗലവി സംസാരിച്ചു. അബ്ദുൽ സലിം ഖുർആൻ പാരായണം നടത്തി. ജലീബ് ബ്രാഞ്ച് ജനറൽ സെക്രട്ടറി മുഖ്താർ സ്വാഗതവും ട്രഷറർ കബീർ കക്കാട്ടിൽ നന്ദിയും പറഞ്ഞു.
മുഹമ്മദ് ഷഫീഖ്, കെ. സിദ്ദിഖ് , ഖാലിദ് ബേക്കൽ , സി.എ. മുഹമ്മദ്, കെ.എച്ച്. മുഹമ്മദ് കുഞ്ഞി, സലിം റാവുത്തർ, ഷാനു സലിം, അൻസാരി, ഷഫീഖ് കണ്ണൂർ,സമീർ, നാസർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

