കെ.കെ.പി.എ ക്രിസ്മസ്-ന്യൂ ഇയർ പ്രോഗ്രാം
text_fieldsകെ.കെ.പി.എ ചിത്രരചന സമ്മാനദാന ചടങ്ങ് ഇന്ത്യൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ലൂസി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ ക്രിസ്മസ്-ന്യൂ ഇയർ പ്രോഗ്രാം നടത്തി. ശിശുദിനത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിന്റെ വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും പ്രോഗ്രാമിൽ സമ്മാനിച്ചു.
സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സക്കീർ പുത്തൻ പാലത്ത് അധ്യക്ഷത വഹിച്ചു. സമ്മാനദാനം ഇന്ത്യൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ലൂസി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷകൻ റവറന്റ് ഫാ. ഗിവർഗീസ് ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി.
പ്രോഗ്രാം ജനറൽ കോഓഡിനേറ്റർ നൈനാൻ ജോൺ, പ്രോഗ്രാം ജോയന്റ് കൺവീനർ വിനു മാവിളയിൽ, സജീവ് ചാവക്കാട്, ബൈജു ലാൽ, ഉപദേശകസമിതി അംഗം അബ്ദുൽ കലാം മൗലവി, ശിവകുമാർ തിരുവല്ല, ജെസ്ന ഷംസീർ എന്നിവർ ആശംസകളർപ്പിച്ചു. ജനറൽ സെക്രട്ടറി സുശീല കണ്ണൂർ സ്വാഗതവും പ്രോഗ്രാം കൺവീനർ സാറാമ്മ ജോൺസ് നന്ദിയും പ്രകാശിപ്പിച്ചു.

