കെ.എം.സി.സി രക്തദാന ക്യാമ്പ് പോസ്റ്റർ പ്രകാശനം
text_fieldsകെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് പോസ്റ്റർ റസാക്ക് അയ്യൂർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി ഉദുമ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് പോസ്റ്റർ പ്രകാശനം ചെയ്തു. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് നിസാർ മയ്യള അധ്യക്ഷത വഹിച്ചു.
കാസർകോട് ജില്ല പ്രസിഡന്റ് റസാക്ക് അയ്യൂർ പ്രോഗ്രാം കൺവീനർ ഫായിസ് ബേക്കലിന് നൽകി പോസ്റ്റർ പ്രകാശനം ചെയ്തു. ജില്ല ട്രഷറർ ഖുതുബുദ്ദീൻ, ഖാലിദ് പള്ളിക്കര, മുസ്തഫ ചെമ്മനാട്, എസ്.എം.അബ്ദുൽ റഹ്മാൻ, സബ്ഹാൻ മുഹമ്മദ്, റഫീഖ് ഒളവറ, അസീസ് തളങ്കര എന്നിവർ സംബന്ധിച്ചു.
റസാഖ് ചെമ്മനാട് സ്വാഗതവും അഷ്റഫ് കോളിയടുക്കം നന്ദിയും പറഞ്ഞു. ജൂലൈ 13 ന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിലാണ് രക്തദാന ക്യാമ്പ്.

