കെ.എം.സി.സി മഹാസമ്മേളനം ഇന്ന്
text_fieldsകെ.എം. ഷാജിയെ കെ.എം.സി.സി ഭാരവാഹികൾ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി : കുവൈത്ത് കെ.എം.സി.സി മഹാസമ്മേളനം വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ നടക്കും.
വൈകീട്ട് ആറിന് ആരംഭിക്കുന്ന സമ്മേളനത്തിൽ മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ ജനറൽ സെക്രട്ടറി, പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സെക്രട്ടറി കെ.എം. ഷാജി എന്നിവർ സംസാരിക്കും.
സമ്മേളനത്തിൽ സംബന്ധിക്കാൻ കുവൈത്തിൽ എത്തിയ കെ.എം. ഷാജിക്ക് കുവൈത്ത് കെ.എം.സി.സി ഭാരവാഹികൾ സ്വീകരണം നൽകി. പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, മറ്റു ഭാരവാഹികളായ റഊഫ് മഷ്ഹൂർ തങ്ങൾ, ഇക്ബാൽ മാവിലാടം, എം.ആർ. നാസർ, ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ, ഫാസിൽ കൊല്ലം എന്നിവർ വിമാനത്താവളത്തിലെത്തി.
പരിപാടിയിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും ക്ഷണിക്കുന്നതായും സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.

