കെ.എം.സി.സി വിദ്യാഭ്യാസ അവാർഡ് പോസ്റ്റർ പ്രകാശനം
text_fieldsകെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം വിദ്യാഭ്യാസ അവാർഡ് വിതരണ പോസ്റ്റർ പ്രകാശനം പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി പത്താം ക്ലാസ്, പ്ലസ്ടു വിജയിച്ച പ്രവർത്തകരുടെ മക്കൾക്ക് പുരസ്കാരങ്ങൾ സമ്മാനിക്കും. ഇൻസ്പെയർ-2 കെ 24 എന്നപേരിലുള്ള വി.കെ.പി. ഖാലിദ് ഹാജി മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് പോസ്റ്റർ പ്രകാശനം കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ മണ്ഡലം ആക്ടിങ് പ്രസിഡന്റ് യു.പി. ഫിറോസിന് നൽകി നിർവഹിച്ചു.
സൽവ മശ്ഹൂർ വില്ലയിൽ നടന്ന ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, ജില്ല വൈസ് പ്രസിഡന്റ് അഷ്റഫ് തൃക്കരിപ്പൂർ, സെക്രട്ടറി റഫീഖ് ഒളവറ, മണ്ഡലം ആക്ടിങ് ജന.സെക്രട്ടറി ഹസ്സൻ തഖ്വ എന്നിവർ പങ്കെടുത്തു. ശനിയാഴ്ച തൃക്കരിപ്പൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടക്കുന്ന അവാർഡ് വിതരണ പരിപാടിയിൽ കെ.എം.സി.സി, മുസ് ലിം ലീഗ് നേതാക്കൾ പങ്കെടുക്കും. ഹക്കീം മാസ്റ്റർ മാടക്കാൽ ക്ലാസെടുക്കും.

