കെ.എം.സി.സി മഹാ സമ്മേളനം; സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsകെ.എം.സി.സി മഹാ സമ്മേളനം സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ നിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി മഹാ സമ്മേളനം നവംബർ 22ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും. സമ്മേളനത്തിന് 359 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു.
‘തംകീൻ-2024’ എന്ന പേരിലുള്ള പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കെ.എം. ഷാജി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
സ്വാഗതസംഘ രൂപവത്കരണ യോഗത്തിൽ കെ.എം.സി.സി പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹകീം അൽ ഹസനി ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതം പറഞ്ഞു. ട്രഷറർ ഹാരിസ് വള്ളിയോത്ത് പരിപാടി വിശദീകരിച്ചു.
റഊഫ് അൽ മഷ്ഹൂർ, ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, എം.കെ. അബ്ദുൽ റസാഖ്, ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ, സലാം പട്ടാമ്പി, ഫാസിൽ കൊല്ലം, ബഷീർ ബാത്ത, കെ.കെ.പി. ഉമ്മർ കുട്ടി എന്നിവർ സംസാരിച്ചു.
നാസർ അൽ മഷ്ഹൂർ തങ്ങൾ (ചെയർ.), മുസ്തഫ കാരി (ജന. കൺ.), ഹാരിസ് വള്ളിയോത്ത് (ട്രഷ.) എന്നിവർ പ്രധാന ഭാരവാഹികളായും റഊഫ് മഷ്ഹൂർ തങ്ങൾ, ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, ഡോ. മുഹമ്മദലി, സിറാജ് എരഞ്ഞിക്കൽ, എം.കെ. അബ്ദുൽ റസാഖ്, എൻ.കെ. ഖാലിദ് ഹാജി, ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ, സലാം പട്ടാമ്പി, ഫാസിൽ കൊല്ലം, ഇല്യാസ് വെന്നിയൂർ, ഹബീബുല്ല, ഹംസ ഹാജി കരിങ്കപ്പാറ, അസീസ് പേരാമ്പ്ര, മുജീബ് മൂടാൽ, മുഹമ്മദ് അറഫാത്ത് എന്നിവർ വിവിധ ചുമതലകളും വഹിക്കും.
അജ്മൽ വേങ്ങര, അസീസ് തിക്കോടി, റസാഖ് അയ്യൂർ, ബഷീർ തെങ്കര, അബ്ദുല്ല കടവത്ത്, ഗഫൂർ അത്തോളി, റഷീദ് പെരുവണ, റഫീഖ് ഒളവറ, മിസ്ഹബ് മാടമ്പില്ലത്ത്, ഷമീദ് മമ്മാക്കുന്ന്, റാഫി ആലിക്കൽ എന്നിവരെ വിവിധ സബ് കമ്മിറ്റികളുടെ ജനറൽ കൺവീനർമാരായും തെരെഞ്ഞെടുത്തു.

