കെ.എം.സി.സി കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റി ഇഫ്താർ
text_fieldsകെ.എം.സി.സി കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റി ഇഫ്താറിൽ അബ്ദുൽ റഹീം അൽ ഹസനി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കല്ല്യാശ്ശേരി മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ നടന്നു. മണ്ഡലം പ്രസിഡന്റ് സി.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി നവാസ് കുന്നുംകൈ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രെസിഡന്റ് എം.കെ. ഖാലിദ് ഹാജി ആശംസ നേർന്നു. അബ്ദുൽ റഹീം അൽ ഹസനി റമദാൻ സന്ദേശം നൽകി.
സകരിയ കയ്യാം ഖിറാഅത്ത് നടത്തി. മണ്ഡല ജനറൽ സെക്രട്ടറി ഹബീബ് കയ്യാം സ്വാഗതവും ട്രഷറർ മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു. ഷംസീർ കണ്ണപുരം, നൗഷാദ്, ഹക്കീം കുഞ്ഞിമംഗലം, അഷ്റഫ് ആലക്കാട്, അസ്ലം കോയിപ്പറ, മുനീർ കെ അരിയിൽ, ജാബിർ അരിയിൽ, കെ.ഹസ്സൻ എന്നിവർ നേതൃത്വം നൽകി.

