കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി ഇഫ്താർ
text_fieldsകെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം എം.ആർ. നാസർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമവും വടകര പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണവും നടത്തി. ഹവല്ലി റൗദ് അൽ സാലിഹീൻ ബൈ ലിങ്ക്വൽ സ്കൂളിൽ നടന്ന സംഗമത്തിൽ മണ്ഡലം ആക്ടിങ് പ്രസിഡന്റ് ഇഖ്ബാൽ ചീരാൻകണ്ടി അധ്യക്ഷത വഹിച്ചു. മജീദ് മുറിച്ചാണ്ടി ഖിറാഅത്ത് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ. നാസർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ റഹീം അഹ്സനി റമദാൻ സന്ദേശം നൽകി. ഡോ. മുഹമ്മദ് അലി, ഗഫൂർ വയനാട് തുടങ്ങിയവർ സന്നിഹിതരായി. വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ പോസ്റ്റർ പ്രദർശന പ്രചാരണം, സി.എച്ച് സെന്റിനുള്ള ഫണ്ട് കലക്ഷനും ചടങ്ങിൽ നടന്നു. ജനറൽ സെക്രട്ടറി സലീം പാലോത്തിൽ സ്വാഗതവും ട്രഷറർ സിറാജ് ചേനോളി നന്ദിയും പറഞ്ഞു.

