കെ.എം.സി.സി ധർമടം മണ്ഡലം കമ്മിറ്റി ഇഫ്താർ മീറ്റ്
text_fieldsകെ.എം.സി.സി ധർമടം മണ്ഡലം കമ്മിറ്റി ഇഫ്താർ മീറ്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി ധർമടം മണ്ഡലം കമ്മിറ്റി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. പ്രസിഡന്റ് ഷംസീർ ചെമ്പിലോട് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്തു. റാഷി വഖാഫി റമദാൻ സന്ദേശം കൈമാറി. ശുഐബ് ചെമ്പിലോട്, ഷമീദ് മാമാകുന്ന്, മുസ്തഫ ഊർപ്പള്ളി തസ്ലിം, റയീസ് ചെമ്പിലോട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി ജസീർ വേങാട്ട് സ്വാഗതവും ട്രഷറർ മിദ്ലാജ് നന്ദിയും പറഞ്ഞു. മണ്ഡലം നേതാക്കൾ മിർഷാദ്, ആബിദ്, യൂനുസ്, ഷംസുദീൻ, റഫ്ഷാൻ, സമദ്, ഷുഹൈൽ ത്വയ്യിബ് എന്നിവർ ഇഫ്താർ സംഗമത്തിനു നേതൃത്വം നൽകി.

