കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: വനിത ലീഗ് സംസ്ഥാന ട്രഷററും എസ്.ടി.യു സെക്രട്ടേറിയറ്റ് അംഗവും അജാനൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. നസീമ ടീച്ചറുടെ വേർപാടിൽ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി അനുശോചിച്ചു. സംസ്ഥാന കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ ഹസ്സൻ ബല്ല ഖിറാഅത്ത് നടത്തി. പ്രസിഡന്റ് റസ്സാക്ക് അയ്യൂര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഉപദേശക സമിതി അംഗം ഇസ്മയിൽ ബേവിഞ്ച ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം പ്രാർഥനക്ക് നേതൃത്വം നൽകി. കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഹാരിസ് മുട്ടുന്തല അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല ഭാരവാഹികളായ കുതുബുദ്ദീൻ, കബീർ തളങ്കര, സുഹൈൽ ബല്ല, റഫീഖ് ഒളവറ, മുത്തലിബ്, തെക്കേക്കാട് മണ്ഡലം ഭാരവാഹികളായ ഉമ്മർ ഉപ്പള, മൊയ്തീൻ ബായാർ, ഷഹുൽ ചെറുഗോളി, അസീസ് തളങ്കര, നവാസ് പള്ളിക്കാൽ, നിസാർ മയ്യള, റസ്സാക്ക് ചെമനാട്, എസ്.എം. ഹമീദ്, മുഹമ്മദലി ബദ്രിയ, ഷംസുദ്ദീൻ ബദ്രിയ എന്നിവർ സംബന്ധിച്ചു. ഖാലിദ് പള്ളിക്കര സ്വാഗതവും അബ്ദുല്ല കടവത്ത് നന്ദിയും പറഞ്ഞു.

