കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsകെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി : കുവൈത്ത് കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കാസർകോട് ലോകസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കെ.എം.സി.സി സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ അധ്യക്ഷത വഹിച്ചു. സലാം കളനാട് മുഖ്യ പ്രഭാഷണം നടത്തി.
കെ.എം സി.സി ട്രഷറർ ഹാരിസ് വെളിയോത്ത്, സെക്രട്ടറിമാരായ ഗഫൂർ വയനാട്, ഡോ. മുഹമ്മദലി, ഫാറുഖ് തെക്കെക്കാട്, ബഷീർ മുന്നിപ്പാടി, അസിസ് തളങ്കര, ഖാദർ കൈതാക്കാട്, സുരേന്ദ്രൻ മുങ്ങത്ത്, രാമകൃഷ്ണൻ കള്ളാർ എന്നിവർ സംസാരിച്ചു. ഹക്കിം അഹ്സനി ഖിറാഅത്ത് നടത്തി. അബ്ദുല്ല കടവത്ത്, മുത്തലീബ് തെക്കെക്കാട്, നിസാർ മയ്യള എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കെ.എം.സി.സി കാസർകോട് ജില്ല ആക്ടിങ് ജനറൽ സെക്രട്ടറി ഖാലിദ് പള്ളിക്കര സ്വാഗതവും സെക്രട്ടറി റഫീക്ക് ഒളവറ നന്ദിയും പറഞ്ഞു.

