കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: മുസ്ലിം ലീഗ് നേതാവും കോഴിക്കോട് ജില്ല വൈ.പ്രസിഡന്റുമായ പി.അമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അനുശോചിച്ചു.
കുറ്റ്യാടി മേഖലയിൽ പാർട്ടിയെ വളർത്തുന്നതിൽ പ്രധാന പങ്കു വഹിച്ച നേതാവായിരുന്നു അമ്മദ് മാസ്റ്റർ. നാട്ടിലെ സാധാരക്കാരുടെ ആശയും അശരണരുടെ സാന്ത്വനവുമായിരുന്ന അമ്മദ് മാസ്റ്റർ കുറ്റ്യാടി യതീംഖാനയുടെ വളർച്ചയിലും നിസ്തൂലമായ പങ്കാണ് വഹിച്ചത്.
നാട്ടിലെ ഏതു വിഷയങ്ങളിലും കൃത്യമായ പി.അമ്മദ് മാസ്റ്ററുടെ വിയോഗം, മുസ്ലിം ലീഗിനും മുസ്ലിം സമുദായത്തിനും വലിയ നഷ്ടമാണെന്നും ജില്ല ഭാരവാഹികളായ അസീസ് തിക്കോടി, അസീസ് പേരാമ്പ്ര, ഗഫൂർ അത്തോളി എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

