കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി വെബ്സൈറ്റ് ലോഞ്ചിങ്
text_fieldsകെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി വെബ്സൈറ്റ് ലോഞ്ചിങ് റഹൂഫ് മശ്ഹൂർ തങ്ങൾ
നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റി വെബ്സൈറ്റ് ലോഞ്ചിങ് ഫർവാനിയയിലെ കെ.എം.സി.സി ഓഫിസിൽ സ്റ്റേറ്റ് ഉപാധ്യക്ഷൻ റഹൂഫ് മശ്ഹൂർ തങ്ങൾ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് റഫീഖ് മണിയൂർ അധ്യക്ഷത വഹിച്ചു. ലോഞ്ചിങ് ചടങ്ങ് ഖുർതുബ ഫൗണ്ടേഷൻ ഡയറക്റ്റർ ഡോ. സുബൈർ ഹുദവി ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, കോഴിക്കോട് ജില്ല പ്രസിഡന്റ് അസീസ് തിക്കോടി, മണ്ഡലം ഭാരവാഹികളായ നാസർ മാസ്റ്റർ പുറമേരി, ഉസ്മാൻ ഹാജി, ഒ.പി. റഷീദ്, അസ്കർ അലി, എൻ.കെ. റഹീസ്, നൗഫൽ തിരുവള്ളൂർ എന്നിവർ ആശംസകൾ നേർന്നു. മണ്ഡലം സെക്രട്ടറി നാസർ മാസ്റ്റർ പുറമേരിയാണ് വെബ്സൈറ്റ് രൂപകൽപന ചെയ്തത്. മണ്ഡലം നേതാക്കളായ സാദിഖ്, മൊയ്തു, അസ്ലം തയ്യിൽ, മുസ്തഫ കോക്കമ്മൽ എന്നിവർ പ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അനസ് വേളം സ്വാഗതവും ട്രഷറർ താഹിർ തീക്കുനി നന്ദിയും പറഞ്ഞു.

