കെ.എം.സി.സി ലീഡർഷിപ് ക്യാമ്പ് പോസ്റ്റർ പ്രകാശനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡർഷിപ് ക്യാമ്പ് പോസ്റ്റർ പ്രകാശനം കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ മശ്ഹൂർ തങ്ങൾ നിർവഹിച്ചു. ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ പോസ്റ്റർ ഏറ്റുവാങ്ങി. ജില്ല ജനറൽ സെക്രട്ടറി ഹനീഫ പാലായി, കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം, ജില്ല ട്രഷറർ ഖുതുബുദ്ദീൻ, ജില്ല വൈസ് പ്രസിഡന്റുമാരായ അബ്ദു കടവത്ത്, സുഹൈൽ ബല്ല, കബീർ തളങ്കര ജോയന്റ് സെക്രട്ടറിമാരായ റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലാത്ത്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഹാരിസ് മുട്ടുംതല എന്നിവർ പങ്കെടുത്തു. ഫെബ്രുവരി രണ്ടിന് വൈകീട്ട് നാല് മുതൽ ഖൈത്താൻ രാജധാനി പാലസിൽ നടക്കുന്ന ലീഡർഷിപ് ക്യാമ്പിൽ മോട്ടിവേഷൻ ക്ലാസ് ട്രെയിനർ റാഷിദ് ഗസ്സാലി മുഖ്യാതിഥിയായി പങ്കെടുക്കും.

