കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി വിജയാരവം
text_fieldsകെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ‘വിജയാരവം’ മെഡക്സ് ചെയർമാൻ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കുണ്ടായ വൻ വിജയത്തിൽ അഭിവാദ്യം അർപ്പിച്ച് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ‘വിജയാരവം’ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് ഹമീദ് മൂടാലിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷം മെഡക്സ് ചെയർമാൻ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.കെ. ഖാലിദ് ഹാജി, മുഷ്താഖ്, ഇല്യാസ് വെന്നിയൂർ, ടി.ടി. ഷംസു, ജില്ല ജനറൽ സെക്രട്ടറി റസീൻ പടിക്കൽ, ഭാരവാഹികളായ സത്താർ മലപ്പുറം, അഷ്റഫ് സബ്ഹാൻ, ശറഫു കുഴിപ്പുറം, സലീം പരപ്പനങ്ങാടി എന്നിവർ സംസാരിച്ചു. വിവിധ ജില്ല-മണ്ഡലം നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. മുട്ടിപ്പാട്ട് വാദ്യമേളങ്ങളും ആഘോഷത്തിന് മാറ്റേകി.

