കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന മരക്കാർകുട്ടി ഹാജിക്ക് കുവൈത്ത്
കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: ദീർഘകാല കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോവുന്ന മരക്കാർകുട്ടി ഹാജിക്ക് കുവൈത്ത് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി.
അബ്ബാസിയ ഓഫിസിൽ നടന്ന യോഗത്തിൽ ജില്ല പ്രസിഡൻറ് ഹമീദ് മൂടാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ശറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം നിർവഹിച്ചു.
ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹ്മാൻ, എൻജിനീയർ മുഷ്താഖ്, ഹംസ കരിങ്കപ്പാറ എന്നിവർ സംസാരിച്ചു. ജില്ല ഭാരവാഹികളായ ടി. മുജീബ്, ഇല്യാസ് വെന്നിയൂർ, മുജീബ് മൂടാൽ, ശാഫി ആലിക്കൽ, മണ്ഡലം നേതാക്കൾ എന്നിവർ പങ്കെടുത്തു. ജില്ല ജനറൽ സെക്രട്ടറി റസീൻ പടിക്കൽ സ്വാഗതവും ട്രഷറർ അയ്യൂബ് നന്ദിയും പറഞ്ഞു.

