കെ.എം.സി.സി മങ്കട മണ്ഡലം പ്രചാരണ സമ്മേളനം
text_fieldsകെ.എം.സി.സി മങ്കട മണ്ഡലം പ്രചാരണ സമ്മേളനത്തിൽനിന്ന്
കുവൈത്ത് സിറ്റി: കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി തംകീൻ സമ്മേളന പ്രചാരണവും പ്രവർത്തക കൺവെൻഷനും ഫർവാനിയ ഫ്രണ്ട് ലൈൻ കെ.എം.സി.സി ഓഫിസിൽ നടത്തി. മണ്ഡലം പ്രസിഡന്റ് റാഫി ആലിക്കൽ അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി ഹംസ ഹാജി കരിങ്കപ്പാറ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, സംസ്ഥാന ഭാരവാഹികളായ ഗഫൂർ വയനാട്, എം.ആർ. നാസർ, ഷാഹുൽ ബേപ്പൂർ, സലാം പട്ടാമ്പി, കോഴിക്കോട് ജില്ല പ്രസിഡന്റ് അസീസ് തിക്കോടി, തൃശൂർ ജില്ല പ്രസിഡന്റ് ഹബീബുല്ല മുറ്റിച്ചൂർ, മലപ്പുറം ജില്ല ട്രഷറർ ഫിയാസ് പുകയൂർ തുടങ്ങിയവർ ആശംസകൾ നേർന്നു.
മണ്ഡലം ഭാരവാഹികളായ മുസ്തഫ ചട്ടിപ്പറമ്പ്, മൊയ്തു വെങ്ങാശ്ശേരി, സലാം തിരൂർക്കാട്, ഗഫൂർ കാച്ചിനിക്കാട്, പി.വി. യൂനുസ്, സിറാജ് ചട്ടിപ്പറമ്പ് എന്നിവർ നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി സാദിഖ് വാരിയതൊടി സ്വാഗതവും ട്രഷറർ മശ്ഹൂദ് മണ്ണുംകുളം നന്ദിയും പറഞ്ഞു.

