കെ.എം.സി.സി മെഗാ ക്വിസ് മത്സരം
text_fieldsവെള്ളിയാഴ്ച
കുവൈത്ത് സിറ്റി : കുവൈത്ത് കെ.എം.സി.സി സംസ്ഥാന വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ കുവൈത്തിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കും അംഗങ്ങൾക്കുമായി മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഏപ്രിൽ 11ന് വൈകീട്ട് മൂന്ന് മുതൽ അബ്ബാസിയ്യ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിലാണ് മത്സരം.
കുവൈത്തിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നും മുൻകൂട്ടി രജിസ്റ്റർ ചെയ്ത ടീമുകൾ പങ്കെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് കെ.എം.സീതി സാഹിബ് മെമ്മോറിയൽ ട്രോഫിയും കാഷ് അവാർഡും സർട്ടിഫിക്കറ്റും ഉൾപ്പെടെ സമ്മാനങ്ങൾ ലഭിക്കും. മണ്ഡലാടിസ്ഥാനത്തിൽ കെ.എം.സി.സി അംഗങ്ങൾക്കായുള്ള മത്സരവും നടക്കും. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 51467346 - 62045061.

