കെ.എം.സി.സി സോഷ്യൽ സെക്യൂരിറ്റി സ്കീം വിതരണം
text_fieldsകെ.എം.സി.സി സോഷ്യൽ സെക്യൂരിറ്റി സ്കീം വിതരണം മുനവ്വറലി ശിഹാബ് തങ്ങൾ
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണമടഞ്ഞ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽനിന്നുള്ള അംഗത്തിന്റെ കുടുംബത്തിനുള്ള സാമൂഹിക സുരക്ഷാ പദ്ധതി തുക മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ വിതരണം ചെയ്തു.
കോഴിക്കോട് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു.
കുവൈത്ത് കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറി ഗഫൂർ വയനാട് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ, എൻ.സി. അബൂബക്കർ, കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ സലാം ചെട്ടിപ്പടി, ഫാസിൽ കൊല്ലം എന്നിവർ ആശംസ നേർന്നു.
സോഷ്യൽ സെക്യൂരിറ്റി സ്കീം വിങ് വൈസ് ചെയർമാൻ സലിം എം.എൽ.സി, കെ.എം.സി.സി ജില്ലാ -മണ്ഡലം നേതാക്കളായ അലി പനമരം, സുബൈർ കോട്ടക്കൽ, ഹാഷിദ് മുണ്ടോത്തു, സൈഫുദ്ദീൻ വട്ടോളി, ജാഫർ മാനിപുരം, സിദ്ധീഖ് വാവാട് എന്നിവർ സന്നിഹിതരായിരുന്നു.
കെ.എം.സി.സി നോർത്ത് മണ്ഡലം ട്രഷറർ യഹ്യ തോപ്പയിൽ സ്വാഗതവും മുസ്ലിം ലീഗ് മേഖല സെക്രട്ടറി മുനീർ മരക്കാൻ നന്ദിയും പറഞ്ഞു.

