കെ.എം.സി.സി സോഷ്യൽ സെക്യൂരിറ്റി സ്കീം വിതരണം
text_fieldsകെ.എം.സി.സി സോഷ്യൽ സെക്യൂരിറ്റി സ്കീം തുക കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണപ്പെടുന്ന അംഗത്തിന്റെ കുടുംബത്തിന് നൽകി വരുന്ന സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള തുക ബേപ്പൂർ മണ്ഡലം പ്രവർത്തകന്റെ കുടുംബത്തിന് കൈമാറി. രാമനാട്ടുകരയിൽ നടന്ന പരിപാടിയിൽ കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എം.ആർ നാസർ അധ്യക്ഷതവഹിച്ചു. മുസ് ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ എം.സി മായിൻഹാജി ഉദ്ഘാടനം ചെയ്തു. മരണപ്പെട്ട സഹോദരന്റെ കുടുംബത്തിന് വേണ്ടി അദ്ദേഹത്തിന്റെ വാർഡ് കമ്മിറ്റി ഭാരവാഹികൾക്ക് തുക കൈമാറി. മുസ് ലിം ലീഗ് സ്റ്റേറ്റ് സെക്രട്ടറി ഷാഫി ചാലിയം മുഖ്യപ്രഭാഷണം നടത്തി.
സലീം എം.എൽ.സി സ്വാഗതവും കോഴിക്കോട് ജില്ല സെക്രട്ടറി സുഹൈൽ നൂറാംതോട് നന്ദിയും പറഞ്ഞു. അസീസ് കറുത്തേടത്ത്, ഷാനവാസ് സി.പി, ഗഫൂർ ചാലിയം, അലി പാച്ചേരി, ഉസ്മാൻ പാഞ്ചാല, എം.സി സിദ്ധീഖ്, കെ.എം.സി.സി ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് തശ്രീഫ് മുസ്തഫ, മുജീബ്, അഷറഫ്, മൻസൂർ എന്നിവർ പങ്കെടുത്തു.

