കെ.എം.സി.സി സോഷ്യൽ സെക്യൂരിറ്റി സ്കീം കൈമാറി
text_fieldsകെ.എം.സി.സി സോഷ്യൽ സെക്യൂരിറ്റി സ്കീം അബ്ദുസ്സമദ്
സമദാനി എം.പി കൈമാറുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി. അംഗമായിരിക്കെ മരണപ്പെട്ട മലപ്പുറം ജില്ലയിലെ കോട്ടക്കൽ മണ്ഡലത്തിലെ പ്രവർത്തകൻറെ കുടുംബത്തിനുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീം തുക മുസ് ലിം ലീഗ് അഖിലേന്ത്യാ സീനിയർ വൈസ് പ്രസിഡന്റ് എം.പി.അബ്ദുസ്സമദ് സമദാനി എം.പി കൈമാറി.
കോട്ടക്കൽ മുനിസിപ്പൽ മുസ് ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ കുവൈത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ കാരി അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ പ്രഫ.ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ.എ., അബ്ദുൽ റഹ്മാൻ രണ്ടത്താണി, വേൾഡ് കെ.എം.സി.സി ട്രഷറർ യു.എ.നസീർ, മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി, ഷബി മുഹമ്മദ് കാനഡ എന്നിവർ സംസാരിച്ചു.
കെ.കെ.നാസർ, ഷംസുദ്ദീൻ ചെരട, കെ.വി.ഷരീഫ്, അമരിയിൽ റസാഖ്,ജലീൽ അമ്പയത്തൊടി,സലീം പള്ളിപ്പുറം, കോയാപ്പു പുളിക്കൽ, റാഷീദ് പാലപ്പുറ,പി.ടി.അബ്ദു,ഫൈസൽ പരി എന്നിവർ സംബന്ധിച്ചു.

