കെ.എം.സി.സി താനൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ
text_fieldsജാഫർ പറമ്പാട്ട് (പ്രസി.), നിസാർ ചേനാത്ത് (ജന. സെക്ര.),
കബീർ മൂസാജിപ്പടി (ട്രഷ.)
അബ്ബാസിയ: കുവൈത്ത് കെ.എം.സി.സി താനൂർ മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം. ജാഫർ പറമ്പാട്ട് (പ്രസി.), നിസാർ ചേനാത്ത് (ജന.സെക്ര.), കബീർ മൂസാജിപ്പടി (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസി.മാർ: ഷാഫി കോറാട്, ഷറഫു അഞ്ചുടി, അബ്ദുറഹ്മാൻ പറമ്പേരി, മുസ്തഫ കാവപ്പുര. ജോ.സെക്ര.മാർ: സൈനുൽ ആബിദ് ഇരിങ്ങാവൂർ, കബീർ ഒ.പി താനാളൂർ, ലയിഫ് മണ്ണിൽ ഒഴൂർ, മുഹമ്മദ് കെ.വി. ചെറിയമുണ്ടം. ജില്ല കൗൺസിലർമാരായി എൻജിനീയർ മുഷ്താഖ്, മുഹമ്മദ് അസ്ലം ചേലാട്ട്, ഹംസ ഹാജി കരിങ്കപ്പാറ, എൻജിനീയർ മുജീബ്, മുസ്തഫ മായിനങ്ങാടി എന്നിവരെയും തെരഞ്ഞെടുത്തു.
ഇല്യാസ് വെന്നിയൂർ റിട്ടേണിങ് ഓഫിസറായിരുന്നു. അയൂബ് പുതുപ്പറമ്പ് നിരീക്ഷകനായി. യോഗത്തിൽ ജാഫർ പറമ്പാട്ട് അധ്യക്ഷത വഹിച്ചു. നിസാർ ചേനാത്ത് സ്വാഗതവും കബീർ മൂസാജിപ്പടി നന്ദിയും പറഞ്ഞു.

