കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം പിക്നിക്
text_fieldsകെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം പിക്നിക്കിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ കുടുംബ പിക്നിക് സംഘടിപ്പിച്ചു. കബ്ദിൽ നടന്ന പിക്നിക്കിൽ പ്രവർത്തർകർക്കും, കുടുംബങ്ങൾക്കും, കുട്ടികൾക്കുമായി വിവിധ ഗെയിമുകൾ, ക്വിസ് മത്സരം, പെനാൽറ്റി ഷൂട്ടൗട്ട് എന്നിവ നടന്നു. വർഷങ്ങളോളമായി കുവൈത്തിലുള്ള അംഗങ്ങൾ അനുഭവം പങ്ക് വെച്ചു.
മണ്ഡലം പ്രസിഡൻറ് ഖാദർ കൈതക്കാട് അധ്യക്ഷത വിഹച്ചു. കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻറ് ഇഖ്ബാൽ മാവിലാടം ഉദ്ഘാടനം ചെയ്തു.
ട്രഷറർ ഹാരിസ് വള്ളിയോത്ത്, ജില്ല പ്രസിഡൻറ് റസാഖ് അയ്യൂർ,ഹനീഫ പടന്ന,നൗഷാദ് ചന്തേര, സമീർ ടി.കെ.സി,അബ്ദുറഹ്മാൻ തുരുത്തി എന്നിവർ ആശംസകൾ നേർന്നു. ആസിയ ഫൈസൽ മുഖ്യാതിഥിയായിയിരുന്നു. മണ്ഡലം ജന. സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും, ട്രഷറർ അമീർ കമ്മാടം നന്ദിയും പറഞ്ഞു.
മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ കെ.എം.സി.സി കാസർകോട് ജില്ല ജന.സെക്രട്ടറി ഹനീഫ പാലായി, വൈസ് പ്രസിഡൻറ് കബീർ തളങ്കര, മണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങളായ തസ്ലീം തുരുത്തി, ഏ.ജി.അബ്ദുല്ല, ശഫീഖ് തിഡിൽ, ഒ.ടി.മുഹമ്മദ് കുഞ്ഞി എന്നിവർ വിതരണം ചെയ്തു.
ശംസീർ നാസർ,റഫീഖ് ഒളവറ, മുജീബ് കോട്ടപ്പുറം, യു.പി.ഫിറോസ്, ടി.പി. മദനി കോട്ടപ്പുറം,റിയാസ് കാടങ്കോട്, അബ്ദുറഹ്മാൻ കൈതക്കാട്, ശാഫി,സമദ്, ശംസീർ ചീനമ്മാടം, ശാഫി പെരുമ്പട്ട, ശംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

