കെ.എം.ആർ.എം അഹമ്മദി ഏരിയ പിക്നിക്ക്
text_fieldsകെ.എം.ആർ.എം അഹമ്മദി ഏരിയ പിക്നിക്കിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കെ.എം.ആർ.എം അഹമ്മദി ഏരിയ നേതൃത്വത്തിൽ വഫ്രയിൽ പിക്നിക്ക് സംഘടിപ്പിച്ചു. ഗാനമേള, കുട്ടികളുടെ ഡാൻസ്, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധതരം മത്സരങ്ങൾ എന്നിവ നടന്നു. സമ്മേളനത്തിൽ കോർ എപ്പിസ്കോപ്പയായി സ്ഥാനാരോഹിതനായ ജോൺ തുണ്ടിയത്തിന് സ്വീകരണം നൽകി. കെ.എം.ആർ.എം പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സീനിയർ വൈസ് പ്രസിഡന്റ്, മറ്റ് വിവിധ ഏരിയകളിൽ നിന്നുമുള്ള ഏരിയ പ്രസിഡന്റുമാർ, അഹ്മദി ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
സംഘാടനാ മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും പിക്നിക്ക് എല്ലാവർക്കും പുതിയ അനുഭവമായി. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

