കെ.എം.ആർ.എം ‘ചെപ്പ്’ കുടുംബസംഗമം
text_fieldsകെ.എം.ആർ.എം ‘ചെപ്പ്’ കുടുംബസംഗമം പ്രസിഡന്റ് ഷാജി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.ആർ.എം അബ്ബാസിയ ഏരിയ കുടുംബ സംഗമം കെ.എം.ആർ.എം പ്രസിഡന്റ് ഷാജി വർഗീസ് ഉദ്ഘാടനം ചെയ്തു. ‘ചെപ്പ്’ എന്ന പേരിൽ നടന്ന സംഗമത്തിൽ അബ്ബാസിയ ഏരിയ പ്രസിഡന്റ് മാത്യു കോശി അധ്യക്ഷതവഹിച്ചു. റവ. ഡോ. തോമസ് കാഞ്ഞിരമുകളിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ജോമോൻ ചെറിയാൻ, വൈസ് പ്രസിഡന്റുമാരായ ജുബിൻ പി. മാത്യു, ഷാരോൺ തരകൻ, അഡ്വൈസറി ബോർഡ് ചെയർമാൻ തോമസ് മാമ്മൂട്ടിൽ, സാൽമിയ ഏരിയ പ്രസിഡന്റ് സന്തോഷ് പി. ആന്റണി, എഫ്.ഒ.എം പ്രസിഡന്റ് ആനി കോശി, എസ്.എം.എഫ്.എഫ് ഹെഡ്മാസ്റ്റർ ലിജു പാറക്കൽ എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി സിൽവി തോമസ് സ്വാഗതവും, ട്രഷറർ ബിനു എബ്രഹാം നന്ദിയും പറഞ്ഞു.
വൈസ് പ്രസിഡന്റ് എ.ഒ. ബിജു, എക്സ് ഒഫിഷ്യോ ജോജി വെള്ളാപ്പള്ളി, ചെപ്പ് ജനറൽ കൺവീനർ എബി പാലമൂട്ടിൽ, ബിനോയ് ഏബ്രഹാം, ജോയ്സ് ജിമ്മി എന്നിവർ നേതൃത്വം നൽകി.എസ്.എം.സി.എഫ്.എഫ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, ബാബുജി ബത്തേരിയുടെ ടോക്ക് ഷോ, മലങ്കര തിയറ്റേഴ്സിന്റെ സ്കിറ്റ്, മലങ്കര വോയ്സ് ടീമിന്റെ ഗാനാലാപനം എന്നിവ നടന്നു.

