കെ.എം.ആർ.എം അനുശോചനയോഗം
text_fieldsകെ.എം.ആർ.എം അനുശോചനയോഗത്തിൽ ഫാ.ജോസഫ് മലയാറ്റിൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.ആർ.എം മുൻ പ്രസിഡന്റ് ചെറിയാൻ ഐപ്പ് വേങ്ങലിന്റെ നിര്യാണത്തിൽ കെ.എം.ആർ.എം അനുശോചനയോഗം ചേർന്നു. കുവൈത്ത് സിറ്റി കെ.എം.ആർ.എം പ്രസിഡന്റ് ഷാജി വർഗീസ് അധ്യക്ഷതവഹിച്ചു. ഫാ. ജോസഫ് മലയാറ്റിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കെ.എം.ആർ.എം സീനിയർ വൈസ് പ്രസിഡന്റ് ജോർജ് മാത്യു, മുൻ പ്രസിഡന്റ് ബാബുജി ബത്തേരി, സീനിയർ മെമ്പർ ജേക്കബ് വർഗീസ്, ബിനോയ് എബ്രഹാം, മാത്യു വർഗീസ് എന്നിവരും മുതിർന്ന അംഗങ്ങളും സംസാരിച്ചു. ചെറിയാൻ ഐപ്പ് വേങ്ങലിന്റെ സംഭാവനകളെ എവരും അനുസ്മരിച്ചു.
കെ.എം.ആർ.എം ഓഫീസ് സെക്രട്ടറി ബിനു ജോൺ സ്വാഗതവും ട്രഷററർ സന്തോഷ് ജോർജ്ജ് നന്ദിയും പറഞ്ഞു. മുതിർന്ന അംഗങ്ങളും മുൻ ഭാരവാഹികളും പങ്കെടുത്തു.

