കെ.എം.ആർ.എം പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
text_fieldsകെ.എം.ആർ.എം പുതിയ ഭരണസമിതി അംഗങ്ങൾ
കുവൈത്ത്സിറ്റി: മൂന്ന് ദശാബ്ദങ്ങളായി കുവൈത്തിൽ പ്രവർത്തിച്ചുവരുന്ന കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ 30ാമത് ഭരണ സമിതിയെ തിരഞ്ഞെടുത്തു. സിറ്റി കോ കത്തീഡ്രൽ ദേവാലയ വിർജിൻ മേരി ഹാളിൽ വിശുദ്ധ കുർബാനക്കു ശേഷം നടന്ന ചടങ്ങിൽ പുതിയ ഭാരവാഹികൾക്ക് ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ സത്യവാചകം ചൊല്ലിക്കൊടുത്തു
പുതിയ ഭാരവാഹികൾ: ബാബുജി ബത്തേരി (പ്രസി), ബിനു കെ. ജോൺ (ജന.സെക്ര), റാണാ വർഗീസ് (ട്രഷ), ജോസഫ് കെ. ഡാനിയേൽ (സീനിയർ വൈ.പ്രസി), ജുബിൻ പി. മാത്യു, തോമസ് ജോൺ (വൈ.പ്രസി), മാത്യു കോശി (വർക്കിങ് സെക്ര), ജോബൻ ജോയ് (ഓഫിസ് സെക്ര), ജിജോ ജോൺ, ജിജു വർഗീസ് (ജോ.ട്രഷ), ബിന്ദു മനോജ് (ഫ്രണ്ട്സ് ഓഫ് മേരി പ്രസി), ജിൽറ്റോ ജയിംസ് (എം.സി.വൈ.എം പ്രസി), ലിജു പാറക്കൽ (എസ്.എം.സി.എഫ്. എഫ് ഹെഡ് മാസ്റ്റർ), ജോജി വെള്ളാപ്പള്ളി (അബ്ബാസിയ ഏരിയ പ്രസിഡന്റ്), ഷാരോൺ തരകൻ (അഹ്മദി ഏരിയ പ്രസിഡന്റ്), ജോസ് വർഗീസ് (സിറ്റി ഏരിയ പ്രസിഡന്റ്), ഷിനു എം. ജോസഫ് (സാൽമിയ ഏരിയ പ്രസിഡന്റ്), ജോജിമോൻ തോമസ് (ഉപദേശകസമിതി അധ്യക്ഷൻ), ഷാജി മേലേകാലായിൽ (ചീഫ് ഓഡിറ്റർ), ജോർജ് മാത്യു (ചീഫ് ഇലക്ഷൻ കമീഷൻ).

