ഹുദാ സെന്റർ കെ.എൻ.എം അഹ്ലൻ റമദാൻ നാളെ
text_fieldsകുവൈത്ത്: റമദാനിനെ വരവേൽക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ സംഘടിപ്പിച്ചുവരുന്ന ‘അഹ് ലൻ റമദാൻ’ പ്രഭാഷണം വെള്ളിയാഴ്ച. വൈകീട്ട് ആറിന് ഫഹാഹീൽ യൂനിറ്റി ഓഡിറ്റോറിയത്തിലാണ് പരിപാടി. വാഗ്മിയും പണ്ഡിതനുമായ അൻസാർ നന്മണ്ട മുഖ്യപ്രഭാഷണം നടത്തും. ഖുർആൻ, വ്രതം, സകാത് തുടങ്ങിയ വിഷയങ്ങളിൽ അബ്ദുല്ല കാരകുന്ന്, ആദിൽ സലഫി എന്നിവർ ക്ലാസെടുക്കും.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്നും പൊതുപരിപാടിയിൽ പങ്കെടുക്കാൻ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യം ഏർപ്പെടുത്തുമെന്നും ഹുദാ സെന്റർ അറിയിച്ചു.
ഖുർആൻ, വ്രതം, സകാത് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് റമദാനിലെ എല്ലാ ആഴ്ചകളിലും ഹുദാ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണങ്ങളും സംശയ നിവാരണത്തിനുള്ള അവസരങ്ങളും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 96652669/97415065/66657387 നമ്പറുകളിൽ ബന്ധപ്പെടാം.

