കളിയും പാട്ടുമായി കോഡ്പാക് സംഗമം
text_fieldsകോഡ്പാക് സംഗമത്തിൽ പങ്കെടുത്ത അംഗങ്ങൾ
കുവൈത്ത് സിറ്റി: കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷൻ കുവൈത്ത് (കോഡ്പാക്) പിക്നിക് സംഘടിപ്പിച്ചു. കബദ് ഷാലയിൽ നടന്ന സംഗമത്തിൽ ഗാനമേള, കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാകായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. പ്രസിഡന്റ് അനൂപ് സോമൻ അധ്യക്ഷത വഹിച്ചു.
സഫീന റെന്റൽ കാർ ജനറൽ മാനേജർ മോഹൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയിംസ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി ജിയോ തോമസ്, ബിനോയ് സെബാസ്റ്റ്യൻ, അഡ്വൈസറി ബോർഡ് ചെയർമാൻ സി.എസ്. ബത്തർ, 'കുട' ജനറൽ കൺവീനർ ചെസിൽ രാമപുരം, സുരേഷ് തോമസ്, സിബി തോമസ്, ഡോജി മാത്യു, ബീന വർഗീസ് എന്നിവർ ആശംസകളർപ്പിച്ചു.
മത്സരവിജയികൾക്ക് മോഹൻ ജോർജും ഗിരിജ മോഹനും സമ്മാനദാനം വിതരണം ചെയ്തു. ട്രഷറർ സുമേഷ് ടി. സുരേഷ് നന്ദി പറഞ്ഞു. വൈസ് പ്രസിഡന്റ് രതീഷ് കുമ്പളത്ത്, സുബിൻ ജോർജ്, ജോയന്റ് സെക്രട്ടറി വിജോ, നിജിൻ ബേബി, ജോസഫ്, ടി.ടി. ഭൂപേഷ്, പ്രിയ, ജിത്തു തോമസ്, അരുൺ രവി, സിറിൽ ജോസഫ്, ജിജോ ജേക്കബ് കുര്യൻ, പ്രജിത്ത് പ്രസാദ്, റോബിൻ ലൂയിസ്, ഷൈജു എബ്രഹാം, പ്രദീപ് കുമാർ, ശ്രീകാന്ത് സോമൻ, ആയിഷാ ഗോപിനാഥ്, റിഥ നിമിഷ്, ദീപു, അക്ഷയ്, ബിനിൽ എന്നിവർ നേതൃത്വം നൽകി.

