Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം ജില്ല പ്രവാസി സമാജം ഭാരവാഹികൾ ചുമതലയേറ്റു

text_fields
bookmark_border
Kollam District Pravasi Samajam
cancel
camera_alt

കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് അ​ല​ക്സ് മാ​ത്യു ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു

കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് 2023 - 24 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു. മുൻ പ്രസിഡന്റ് സലിം രാജിന്റെ അധ്യക്ഷതയിൽ കൂടിയ സംയുക്ത എക്സിക്യൂട്ടിവ് യോഗത്തിലാണ് ചുമതലയേറ്റത്.

പുതിയ പ്രസിഡന്റ് അലക്സ് മാത്യു, വൈസ് പ്രസിഡന്റ് ജയൻ സദാശിവൻ, ജനറൽ സെക്രട്ടറി ടി.ഡി. ബിനിൽ, വർഗീസ് വൈദ്യൻ, (സംഘടന), ഷഹീദ് ലബ്ബ (സാമൂഹികം), പ്രമീൾ പ്രഭാകരൻ (മീഡിയ), ബൈജൂ മിഥുനം (ആർട്സ്), റെജി മത്തായി (കായികം) എന്നിവർ സെക്രട്ടറിമാരായും തമ്പി ലൂക്കോസ് (ട്രഷറർ), സലിൽ വർമ (ജോ. ട്രഷറർ), ഡോ. സുബു തോമസ്, എ. ഷാജഹാൻ എന്നിവർ ഓഡിറ്റർമാരായും ജോയ് ജോൺ തുരുത്തിക്കര, ജേക്കബ് ചണ്ണപ്പെട്ട, സലിം രാജ് എന്നിവർ രക്ഷാധികാരികളായും അഡ്വ. തോമസ് പണിക്കർ, ലാജി ജേക്കബ്, ജെയിംസ് പൂയപ്പള്ളി എന്നിവർ ഉപദേശക സമതി അംഗങ്ങളായും 27 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും ചുമതലയേറ്റു.

പുതിയ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പുതിയ വർഷത്തെ കർമപദ്ധതികൾ അവതരിപ്പിച്ചു. ജയൻ സദാശിവൻ സ്വാഗതവും ഷഹീദ് ലബ്ബ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kollam District Pravasi Samajam
Next Story